Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

ഇന്‍ഡ്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ മെക്സികോയിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടു.

ലോസ് ആഞ്ജലീസ്: ഇന്‍ഡ്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ മെക്സികോയിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടു. അഞ്ജലി റ്യോത് (25) ആണ് മരിച്ചത്. മെക്സികോയില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിയ്പിലാണ് അഞ്ജലി കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്.

ബുധനാഴ്ച രാത്രിറൂഫ് ടോപ് ഹോടെലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഒു സംഘം തോക്ക് ധാരികളെത്തിയാണ് വെടിവയ്പ് ആരംഭിച്ചതെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

വെടിവയ്പ്പില്‍ അഞ്ജലിയെ കൂടാതെ ജര്‍മന്‍ സഞ്ചാരിയും കൊല്ലപ്പെട്ടു. ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ അഞ്ജലി കാലിഫോര്‍ണിയയില്‍ സാന്‍ ഹോസെയിലാണ് താമസം. അഞ്ജലി തന്റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 22 ന് മുന്നോടിയായാണ് മെക്സികോയിലെത്തിയത്.