Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

മക്കളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്: നടപടി ആവശ്യപ്പെട്ട് സച്ചിന്‍ 

തന്റെ മക്കളുടെ പേരില്‍ ട്വിറ്ററിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്ത്. തന്റെ മകനോ മകളോ ട്വിറ്ററില്‍ ഇല്ലെന്നു വ്യക്തമാക്കിയ സച്ചിന്‍, അര്‍ജുന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ടാഗ് ചെയ്താണ് ട്വിറ്ററില്‍ തന്നെ നടപടിക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

അര്‍ജുനും സാറയ്ക്കും ട്വിറ്ററില്‍ അക്കൗണ്ട് ഇല്ലെന്നുള്ള കാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. അര്‍ജുന്റേതെന്ന പേരില്‍ പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമാണ്. ഈ അക്കൗണ്ടില്‍ നിന്നും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ വിദ്വേഷമുളവാക്കുന്ന ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.