Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

കശ്മീരിലെ വനിതാ ഹോസ്റ്റലില്‍ പാക്കിസ്ഥാന്റെ വിജയത്തില്‍ ‘ആഘോഷം’; ദൃശ്യങ്ങള്‍; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ് ചാർജ് ചെയ്തു .

ശ്രീനഗര്‍: ഞായറാഴ്ച നടന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റ്രര്‍ ചെയ്തത്.

ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലെയും ഷേറേ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ പാക്കിസ്ഥാന്‍ വിജയം ആഘോഷിക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാന്‍ വിജയം ആഘോഷിക്കുന്നതും പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തി യാഥാര്‍ഥ്യം കണ്ടെത്തുമെന്ന് കോളേജ് അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അടക്കം ചുമത്തിയാണ് കരണ്‍ നഗര്‍, സൗര എന്നീ രണ്ട് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റ്രര്‍ ചെയ്തത് എന്നാണ് വിവരം. തിങ്കളാഴ്ചയാണ് കേസ് എടുത്തിരിക്കുന്നത്.