Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

നൈജീരിയയിലെ മസ്ജിദില്‍ ഭീകരാക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു.

അബുജ : നൈജീരിയയിലെ മസ്ജിദില്‍ ഭീകരാക്രമണം. പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ ഭീകരര്‍ വെടിവെച്ചു കൊന്നു. 18 പേരാണ് കൊല്ലപ്പെട്ടത്.പ്രാര്‍ത്ഥനയ്‌ക്കിടെ മസ്ജിദിലേക്ക് തോക്കുമായി അതിക്രമിച്ച്‌ കടന്ന ഭീകരര്‍ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചിലര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ചിലര്‍ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് മരിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

രാജ്യത്തെ നൈജർ സംസ്ഥാനത്തെ മഷെഗു പ്രാദേശിക സർക്കാർ ഏരിയയിലെ മസകുക്ക ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഫുലാനി നാടോടികളായ ഇടയന്മാരാണ് അക്രമികൾ എന്നു പോലീസ് സംശയിക്കുന്നു. .വംശവെറിയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം. അക്രമിയ്‌ക്കായി അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മസ്ജിദിലേയും പ്രദേശങ്ങളിലെയും സിസി ടിവി ക്യാമറകള്‍ പോലീസ് പരിശോധിക്കുകയാണ്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.