Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

പറഞ്ഞത് തെറ്റായിപ്പോയി’; നമസ്‌കാര പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച്‌ വഖാര്‍ യൂനുസ്.

ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരത്തിനിടെ പാക് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍റെ നമസ്‌കാരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച്‌ പാക് മുന്‍ താരം വഖാര്‍ യൂനുസ്. “റിസ്‌വാൻ ചെയ്തതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ‘ഉസ്‌നേ ഹിന്ദുവോൻ കെ ബീച്ച് മേ ഖാദേ ഹോ കെ നമാസ് പാധി (അവൻ ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്നുകൊണ്ട് ഹിന്ദുക്കളുടെ മുന്നിൽ പ്രാർത്ഥന നടത്തി). അത് എനിക്ക് വളരെ സവിശേഷമായ ഒന്നായിരുന്നു,” യൂനിസ് പറഞ്ഞിരുന്നു.തന്‍റെ പരാമര്‍ശം പലരുടെയും വികാരത്തെ വ്രണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് വഖാര്‍ യൂനുസ് പറഞ്ഞു. പറഞ്ഞത് തെറ്റായിപ്പോയി. മനപൂര്‍വം എന്‍റെ ഭാഗത്ത് നിന്നും സംഭവിച്ചതല്ല. ജാതി-മത ചിന്തകള്‍ക്കപ്പുറം ആളുകളെ ഒന്നിപ്പിക്കുന്നതാണ് സ്പോര്‍ട്സ് എന്നും വഖാര്‍ പറഞ്ഞു.

ഒരു പാക് ടെലിവിഷന്‍ ചാനലിലായിരുന്നു വഖാറിന്‍റെ പ്രതികരണം. ഇതിനെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്.വഖാറിന്റെ പരാമർശങ്ങൾ ഇരു രാജ്യങ്ങളിലും ശക്തമായ പ്രതികരണത്തിന് കാരണമായി, മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് അദ്ദേഹത്തിന്റെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു .

“ഒരു കായികരംഗത്ത് ഇത് പറയാൻ മറ്റൊരു തലത്തിലുള്ള ജിഹാദി ചിന്താഗതി എടുക്കുന്നു. എന്തൊരു നാണംകെട്ട മനുഷ്യൻ,” പ്രസാദ് ട്വീറ്റ് ചെയ്തു.

റിസ്‌വാന്‍ നമസ്‌കരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരാശാജനകമായ പ്രതികരണമാണ് വഖാര്‍ നടത്തിയതെന്നായിരുന്നു കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുടെ അഭിപ്രായം. വഖാറിനെപ്പോലെ പദവിയിലുള്ള ഒരാള്‍ അങ്ങനെ പറയുന്നതു നിരാശപ്പെടുത്തുന്നതാണെന്നും ഭോഗ്ലെ അഭിപ്രായപ്പെട്ടിരുന്നു.

മുന്‍ താരങ്ങളായ വെങ്കടേഷ് പ്രസാദ്, ആകാശ് ചോപ്ര എന്നിവരും വഖാറിനെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. പാകിസ്താന്‍ എന്നത് ഒരു മനോരോഗമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സിങ്‌വിയുടെ ട്വീറ്റ്.