Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ആക്ടീവ് അല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യാനൊരുങ്ങി ട്വിറ്റര്‍

ട്വിറ്റര്‍ തങ്ങളുടെ പോര്‍ട്ടലില്‍ നിന്ന് ആക്ടീവ് അല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യൂസര്‍ നൈമുകള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനായാണ് ഇത്തരത്തില്‍ ഒരു നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ആക്ടീവ് അല്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് ഇമെയിലുകള്‍ അയച്ചു തുടങ്ങി.

റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു ഉപയോക്താവ് ആറുമാസത്തില്‍ കൂടുതല്‍ ആക്ടീവ് അല്ലാതെയുണ്ടെങ്കില്‍ ഡിസംബര്‍ 11 നകം അവര്‍ സൈന്‍ ഇന്‍ ചെയ്യണം. അല്ലാത്തപക്ഷം കമ്പനി ആ അക്കൗണ്ട് നീക്കംചെയ്യും.