Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഇ-സിഗരറ്റ് നിരോധന ബില്‍ ലോക്‌സഭ പാസാക്കി: നിയമം ലംഘിച്ചാല്‍ കനത്ത ശിക്ഷ

രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കുന്ന ബില്‍ ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കി. നിയമം ലംഘിച്ചാല്‍ ഒരു വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്നു വര്‍ഷംവരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ലഭിക്കാം.

ഇ സിഗരറ്റ് കൈവശം സൂക്ഷിച്ചാല്‍ ആറു മാസം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. സെപ്തംബറിലാണ് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ബില്‍ രാജ്യസഭ കൂടി പാസാക്കിയാല്‍ നിയമമാകും.

സിഗരറ്റിന്റെ ആകൃതിയിലുള്ളതും പുകയില കത്തിക്കാതെ തന്നെ പുകവലിയുടെ പെരുമാറ്റ വശങ്ങള്‍, അനുഭൂതി എന്നിവ നല്‍കുന്നതുമായ ഒരു ഉപകരണമാണ് ഇ-സിഗരറ്റ് അഥവാ ഇലക്ട്രോണിക് സിഗരറ്റ്. ഒരു ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബാഷ്പീകരണമാണ് ഇതിന്റെ അടിസ്ഥാന ഘടകം. സിഗരറ്റ് പുകയ്ക്ക് പകരം ഉപയോക്താവ് നീരാവി എന്ന് വിളിക്കുന്ന എയറോസോള്‍ ആണ് ശ്വസിക്കുന്നത്.

ഇ-സിഗരറ്റിന് സാധാരണ ഗതിയില്‍ ഒരു പഫ് എടുക്കുന്നതിലൂടെ ഇലിക്വിഡ് എന്ന ദ്രാവക ലായനി സ്വയം സജീവമാകുന്നു. സാധാരണ പുകയിലക്ക് പകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. പ്രോപ്പെലിന്‍, ഗ്ലിസറിന്‍, ഗ്ലൈക്കോള്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളും രുചിയുള്ള വസ്തുക്കളും ചേരുവയായി ചേര്‍ക്കുന്നു. പ്രവര്‍ത്തനം തുടങ്ങുന്നതോടെ നിക്കോട്ടിന്‍ നീരാവിയായി വലിച്ചെടുക്കപ്പെടുന്നു.