Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

ഇന്ത്യൻ വിപണിയെ പിടിക്കാൻ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ജിയോഫോണ്‍ നെക്സ്റ്റ് നവംബര്‍ 4 ന് എത്തുന്നു.

മുംബൈ : ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളായ ജിയോഫോണ്‍ നെക്സ്റ്റ് നവംബര്‍ 4 ന് വിപണിയിലെത്തും.

ഫോണിന്റെ വില 1999 രൂപയിലാണ് ആരംഭിക്കുന്നത്. ജിയോയും (Jio) ഗൂഗിലും (Google) ചേര്‍ന്നാണ് ഫോണ്‍ പുറത്തിറക്കുന്നത്. ഫോണിന്റെ മുന്‍‌കൂര്‍ രജിസ്‌ട്രേഷന്‍ മുമ്ബ് തന്നെ ആരംഭിച്ചിരുന്നു.

കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജിയോ ഫോണ്‍ നെക്സ്റ്റ് റിലൈന്‍സ് ഗ്രൂപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പുറത്ത് വരുമെന്നും ഒരു പ്രമുഖ ടെക് വെബ്സൈറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നാല്‍പ്പത്തിനാലാമത് വാര്‍ഷിക പൊതു യോ​ഗത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഫോണ്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഗൂ​ഗിളും (Google) റിലയന്‍സ് ജിയോയും സംയുക്തമായാണ് ജിയോ ഫോണ്‍ നെക്സ്റ്റ് വികസിപ്പിച്ചിരിക്കുന്നത്

ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണാണ് പുറത്തിറക്കുന്നത്. വോയ്സ് അസിസ്റ്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്ക്രീന്‍ ടെക്സ്റ്റ്, ലാം​ഗ്വേജ് ട്രാന്‍സ്ലേഷന്‍, സ്മാര്‍ട്ട് ക്യാമറ, ഓ​ഗ്​മെന്റഡ് റിയാലിറ്റി എന്നീ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചിരുന്നു.