Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

പാതിറ്റാണ്ടിൻറെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; റാപ്പിഡ് മോഡലിൻറെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി സ്കോഡ .

ഏകദേശം 10 വര്‍ഷങ്ങള്‍ പിന്നിടുമ്ബോള്‍ റാപ്പിഡിന്റെ ഓട്ടം ഏറെക്കുറെ അവസാനിപ്പിക്കാനൊരുങ്ങുകയാണ് കമ്ബനിയെന്നാണ് സൂചന.എസ്‌യുവികള്‍ രാജ്യത്ത് ശക്തരാകുന്നതിന് മുന്നെ സെഡാനുകളോട് ആളുകള്‍ക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു.

അന്ന് ആ താല്പര്യം മനസ്സിലാക്കി ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ രാജ്യത്ത് അവതരിപ്പിച്ച മോഡലായിരുന്നു റാപ്പിഡ്. ശ്രേണിയില്‍ എതിരാളികള്‍ ശക്തരാകുകയും, മോഡലുകള്‍ ഫെയ്‌സ്‌ലിഫ്റ്റിനെയും, പുതുതലമുറ പതിപ്പുകളെയും അവതരിപ്പിച്ച്‌ ശ്രേണിയില്‍ മത്സരം കടുപ്പിച്ചതോടെ റാപ്പിഡിന്റെ നിലനില്‍പ്പില്‍ കോട്ടം സംഭവിച്ചിരിക്കുകയാണ്.ഇത് മനസ്സിലാക്കിയ നിര്‍മാതാക്കള്‍ റാപ്പിഡിന് പകരക്കാരനെ എത്തിച്ച്‌ കളം നിറയാനൊരുങ്ങുകയാണ്. സ്ലാവിയ എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിനെ നവംബര്‍ 18-ന് ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്ന് കമ്ബനി വെളിപ്പെടുത്തിയിട്ടുണ്ട്.