Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

സ്വര്‍ണകള്ളക്കടത്തിന് നിക്ഷേപകരുടെ കൂട്ടായ്മ: കണ്ടെത്തിയത് കേന്ദ്ര റവന്യു ഇന്റലിജന്‍സ്

ദുബായില്‍ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വര്‍ണം കള്ളക്കടത്ത് നടത്താന്‍ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ പി. അലിയാരാണ് ഈ സംരംഭത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കേന്ദ്ര റവന്യു ഇന്റലിജന്‍സ് തയ്യാറാക്കിയിട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിസാര്‍ അലിയാരെ മുംബൈയില്‍നിന്ന് പിടികൂടി അതീവ രഹസ്യമായി നിസാര്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ കണ്ടെടുത്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച കള്ളക്കടത്ത് നിക്ഷേപകരുടെ ശൃംഖല വെളിച്ചത്തുവന്നത്. 2017 ഫിബ്രവരി 27 നും 2019 മാര്‍ച്ച് 17 നും മധ്യേ ഈ സംഘം ഇന്ത്യയില്‍ എത്തിച്ചത് 4,522 കിലോഗ്രാം സ്വര്‍ണമായിരുന്നു.

പെരുമ്പാവൂര്‍ അല്ലപ്ര കണ്ടന്തറയില്‍ കാരോത്തുകുടി വീട്ടില്‍ കെ.എ. മുഹമ്മദ്, പെരുമ്പാവൂര്‍ റയോണ്‍പുരം വല്ലം വെള്ളംവെളി വീട്ടില്‍ വി.എ. മുഹമ്മദ് ഫാസില്‍, ആലുവ തെക്കെ വാഴക്കുളം ചെമ്പറക്കി അരിമ്പാശേരി വീട്ടില്‍ എ.എ. അജാസ്, പെരുമ്പാവൂര്‍ അല്ലപ്ര ചെന്തര വീട്ടില്‍ അംജദ് സി. സലിം എന്നിവരും കള്ളക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍, അവര്‍ക്ക് എതിരേയും അധികൃതര്‍ നടപടി എടുക്കുന്നുണ്ട്. മറ്റുള്ളവര്‍ മുംബൈ, ജാംനഗര്‍, സൂറത്ത്, ഉദയ്പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.