Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷിക്കാം

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിൽ തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് ദിവസമാണ് പരിശീലനം. തെരഞ്ഞെടുക്കുന്ന കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ തേനീച്ചക്കൂടുകൾ ലഭിക്കും. ഗുണഭോക്തൃ വിഹിതം മുൻകൂറായി അടയ്ക്കണം. ഫോട്ടോ, റേഷൻ കാർഡ് എന്നിവ സഹിതം ജില്ലാ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.