Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് നവംബര്‍ ഏഴ് വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബര്‍ ഏഴ് വരെ  ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും(നവംബര്‍ 03) നാളെയും  ഒറ്റപ്പെട്ട അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ന്യുനമര്‍ദ്ദത്തിന്റെ ഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.