Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

മരക്കാര്‍ ആമസോണിൽ തന്നെ

കൊച്ചി: മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍- അറബിക്കടലിന്റെ സിംഹം ഒടിടിയിലൂടെ റിലീസ് ചെയ്യും. ചിത്രം തിയറ്ററിലുടെ റിലീസ് ചെയ്യുന്നതിന് നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമാവാത്ത സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിനു നല്‍കിയതായാണ് റിപ്പോര്‍ട്ട്.

“തീയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ച ചെയ്തില്ലെന്ന് ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു. ഇനിയും ചര്‍ച്ചകളുമായി മുന്നോട്ടുപോവാനില്ലെന്നും ചേംബര്‍ വ്യക്തമാക്കി.

തിയേറ്റര്‍ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് തിയേറ്ററുടമകള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഇരുപക്ഷത്തിനും ധാരണയില്‍ എത്താനായില്ല. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന ആന്റണി പെരുമ്പാവൂരിന്റെ ആവശ്യത്തിലാണ് ചര്‍ച്ചകള്‍ അലസിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്രയും തുക നല്‍കാനാവില്ലെന്ന് തിയേറ്ററുടമകള്‍ പറഞ്ഞു. .

100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.