Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

പൊതുവിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന ‘സ്റ്റാർസ്’ പദ്ധതിക്ക് തുടക്കമാകുന്നു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന ‘സ്റ്റാർസ്’  (സ്ട്രങ്തനിങ് ടീച്ചിങ് ലേണിങ് ആന്റ് റിസൾട്ട് ഫോർ സ്റ്റുഡന്റ്‌സ്) പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായുള്ള ഏകദിന ശില്പശാല പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയങ്ങൾക്ക്  കൂടുതൽ ദിശാബോധം നൽകുന്നതും നിലവിലെ വിദ്യാഭ്യാസ പദ്ധതികൾക്കൊപ്പം നടപ്പിലാക്കാൻ കഴിയുന്നതുമായ  പരിപാടികളാണ് സ്റ്റാർസ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  പ്രീ സ്‌കൂൾ വിദ്യാഭ്യാസം, മൂല്യനിർണയം, അധ്യാപക പരിശീലനം, അക്കാദമികമാനേജ്‌മെന്റ്, തൊഴിൽനൈപുണി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.