Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

മരക്കാർ തീയറ്ററുകളിൽ റിലീസ് ചെയ്യും

തിരുവനന്തപുരം:മോഹൻലാൽ നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ തീയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം അടുത്തമാസം രണ്ടിന് റിലീസെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ആൻറണി പെരുമ്പാവൂരും മോഹൻലാലും വിട്ടുവീഴ്ചക്ക് തയ്യാറായി. റിലീസിന് ഒരു ഉപാധിയും ഇല്ലെന്നും മന്ത്രി അറിയിച്ചു.

ഒരു ഡോസ് വാക്സിൻ എടുത്തവർക്കും തീയറ്ററുകളിൽ പ്രവേശനാനുമതി ഉണ്ടാകും. എല്ലാ സിനിമകളും തീയറ്ററുകളിൽ റിലീസ് ചെയ്യണം എന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.