Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കൗഷിക് ബാബു വിവാഹതിനായി

സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയില്‍ അയ്യപ്പനായി അഭിനയിച്ച കൗഷിക് ബാബു വിവാഹിതനായി. ഭവ്യയാണ് വധു. ഹൈദരാബാദിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. തെലുങ്കില്‍ ബാലതാരമായാണ് കൗശിക് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയില്‍ അയ്യപ്പ വേഷത്തിലെത്തിയ കൗഷിക് ബാബുവിനെ മലയാളിക്ക് മറക്കാവാവില്ല. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന സ്വാമി അയ്യപ്പന്‍ വന്‍ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ പമ്പരയായിരുന്നു. ശബരിമല അയ്യപ്പന്റെ കഥ കൗഷിക് തന്മയത്തത്തോടെ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അയ്യപ്പനായെത്തിയ കൗശികിനെ ഹൃദയത്തിലേക്കാണ് പ്രേക്ഷകര്‍ വരവേറ്റത്. കണ്ണുകളായിരുന്നു കൗശികിന്റെ ഏറ്റവും വലിയ പ്രത്യേകതയും ആകര്‍ഷണവും.