Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ ഇനി ചെയ്യില്ല: മജീഷ്യന്‍ ഗോപിനാഥ് മുതുകാട്

തിരുവനന്തപുരം: പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനി ചെയ്യില്ലെന്ന് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കും. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമെന്നും മുതുകാട് മാധ്യമങ്ങളോട് പറഞ്ഞു.

45 വ​ര്‍​ഷ​മാ​യി പ്രൊ​ഫ​ഷ​ണ​ലാ​യി മാ​ജി​ക് ന​ട​ത്തി​വരികയാണ്. വ​ള​രെ​യ​ധി​കം ശ്ര​ദ്ധ​യും പു​തി​യ ജാ​ല​വി​ദ്യ​ക​ള്‍ ക​ണ്ടെ​ത്താ​നും തീ​വ്ര​ശ്ര​മ​വും വേ​ണ്ട ഒ​ന്നാ​ണ് അ​ത്. എന്നാൽ മാ​ജി​കി​ല്‍ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ കു​റ​യും.

ഈ ​കു​ട്ടി​ക​ളി​ലൂ​ടെ ഞാ​ന്‍ ചെ​യ്ത മാ​ജി​കി​നെ​ക്കാ​ള്‍ വ​ലി​യ വ​ലി​യ അ​ത്ഭു​ത​ങ്ങ​ള്‍ കാ​ണാ​ന്‍ സാ​ധി​ക്കും. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പ്രൊ​ഫ​ഷ​ണ​ല്‍ ഷോ​ക​ള്‍ നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ മാ​ജി​ക് അ​ക്കാ​ദ​മി തു​ട​രു​മെ​ന്നും ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​റ​ഞ്ഞു