Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

ഇതര സംസ്ഥാനങ്ങളിൽ നിന്ന് പത്താംതരം വിജയിച്ച വിദ്യാർഥികൾക്കും കേരളത്തിൽ പ്ലസ് വൺ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അവസരം

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഓൾ പാസ് നേടി വരുന്ന വിദ്യാർത്ഥികൾക്കും കേരളത്തിൽ പ്ലസ് വൺ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി എന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര നിയോജകമണ്ഡലത്തിലെ രണ്ട് സ്കൂൾ മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് പനയ്ക്കോട് വി കെ കാണി ഹൈസ്കൂളിൽ നിർമ്മിച്ച നാല് ക്ലാസ് മുറികളുടെയും ടോയ്ലറ്റ് ബ്ലോക്കിന്റെയും വലിയവേങ്കാട് വി വി ദായിനി യു.പി സ്കൂളിൽ 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്.

ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.