Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

സംവിധായകന്‍ വി.എ ശ്രീകുമാറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഓഫീസിലും പൊലീസ് റെയ്ഡിനെത്തി. ശ്രീകുമാറിനെ അടുത്ത ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്യും.

ശ്രീകുമാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡി ജി പിക്ക് പരാതി നല്‍കിയത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.