Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

നാളികേരത്തിൻറെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണം: കൃഷിമന്ത്രി

പെരുമ്പാവൂർ : നാളികേരത്തിൻറെ വിവിധങ്ങളായ മൂല്യവർദ്ധിത ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്നു കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. വെങ്ങോല ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരഗ്രാമം പദ്ധതിയുടെ മൂന്ന് വർഷ കാലാവധി കഴിഞ്ഞാലും കർഷകന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഒരു തുടർച്ച ഉണ്ടാകണം. അതിന് LSGD പദ്ധതികൾ ഉപയോഗപ്പെടുത്തണം. വെങ്ങോലയുടെ സ്വന്തം ബ്രാൻഡിൽ വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുവാൻ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വെങ്ങോല ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിക്കായി മുക്കാൽ കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. കേരകൃഷിയുടെ വിസ്തൃതിയും ഉത്പാദനവും വർദ്ധിപ്പിച്ച് വെങ്ങോല പഞ്ചായത്തിന് കേര കൃഷിയിലുണ്ടായിരുന്ന പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

കർഷകർക്ക് തെങ്ങ് കയറ്റയന്ത്രവും ജൈവ വളക്കിറ്റും ചടങ്ങിൽ വിതരണം ചെയ്തു. മുതിർന്ന കർഷകരായ കുമാരൻ ഇളയിടം, നബീസ മുഹമ്മദ് കൊച്ചുപുരക്കൽ എന്നിവരെ ആദരിച്ചു.പഞ്ചായത്തിലെ രാജു തുണ്ടത്തിൽ എന്ന കർഷകന്റെ പുരയിടത്തിൽ മന്ത്രി പദ്ധതി യുടെ ഭാഗമായി ഒരു തെങ്ങിൻ തൈ നട്ടു.