Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

മലയാള സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെയിരെ നടന്‍ ഷെയിന്‍ നിഗം രംഗത്ത്

മലയാള സിനിമയില്‍ നിന്നും പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം രംഗത്ത്. വെയില്‍ സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനില്‍ നിന്ന് നിരവധി അധിക്ഷേപങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അതിന് മുടി മുറിച്ചെങ്കിലും താന്‍ പ്രതിഷേധിക്കേണ്ടതാണ് എന്നും ഷൈന്‍ തുറന്നടിച്ചു.

‘എങ്ങനെയാണ് തന്നെ വിലക്കാന്‍ പറ്റുക, കൈയും കാലും കെട്ടിയിേട്ടാ? ഇതില്‍ വേറൊരു രാഷ്ട്രീയമുണ്ട്. തനിക്കെതിരായ വിലക്ക് അംഗീകരിക്കില്ലെന്നും ഷെയിന്‍ പ്രതികരിച്ചു. വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് വെയില്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പോയത്.താന്‍ ഇത് വരെ ഒരു സിനിമയും പൂര്‍ത്തിയാക്കില്ലെന്ന് പറഞ്ഞിട്ടില്ല തനിക്ക് അറിയാവുന്ന ജോലി സിനിമയാണ്. ഇനിയും ആ ജോലി തന്നെ ചെയ്യുമെന്നും ഷെയിന്‍ നിഗം പറഞ്ഞു