Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

ദക്ഷിണ ഗംഗയുടെ തീരത്തുള്ള രോഗ വിമോചകനായ നഞ്ചുണ്ടേശ്വരൻ.

ദക്ഷിണേന്ത്യയിലെ ശൈവരുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് മൈസൂരിന്റെ നെല്ലറ എന്നറിയപ്പെടുന്ന നഞ്ചൻങ്കോട് . നഞ്ചങ്കോട് നഗര ഹൃദയത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന മഹാേ ക്ഷേത്രമാണ് നഞ്ചുണ്ടേശ്വരക്ഷേത്രം . പ്രാചീന കാലത്ത് കപില എന്നറിയപ്പെട്ടിരുന്ന കബനീ തീരത്താണ് ഈ മഹാക്ഷേത്ര മുള്ളത്.

നഞ്ച് അധവാ വിഷം കഴിച്ച ശിവൻ എന്ന അർത്ഥമുള്ള നഞ്ചുണ്ടേശ്വരനാണ് ഇവിടത്തെ പ്രധാന മൂർത്തി.

ദക്ഷിണകാശി എന്ന് വിളിക്കപ്പെടുന്ന നഞ്ചൻകോട് ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രം കൂടിയാണ്. കബനീ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന നഞ്ചുണ്ട സ്വാമി ക്ഷേത്രത്തിന് ആയിരം വർഷത്തിലേറെ പഴക്കമുള്ള ചരിത്രമാണ് ഉള്ളത്. ദത്താത്രേയ മുനിയുടെ ആശ്രമം നിന്നിരുന്ന പുണ്യസ്ഥലമെന്ന ഖ്യാതിയും നഞ്ചൻങ്കോടിനുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ രാജവംശങ്ങളായിരുന്ന തലക്കാട് ഗംഗരും , ചോളരും, ഹൊയ്സാലരും വിജയ നഗര നൃപൻമാരും അതിനുശേഷം കർണ്ണാടകം ഭരിച്ച മൈസൂർ രാജാക്കൻമാരും കൈയൊഴിഞ്ഞ് സഹായിച്ച ഒരു ക്ഷേത്രം കൂടിയാണ് നഞ്ചുണ്ടേശ്വര ക്ഷേത്രം.

ഏകദേശം 50000 അടി ചതുരശ്ര വിസ്താരമുള്ള ഈ ക്ഷേത്രം കർണാടക ഏറ്റവും വലിപ്പമുള്ള ക്ഷേത്രങ്ങളിലൊന്നാണ്.

പതിനൊന്നാം നൂറ്റാണ്ടിൽ കർണാടക എത്തിയ ശിവഭക്തനായ ചോളരുടെ മൈസൂരിലെ ഏറ്റവും പ്രധാനപ്പെട്ട ദേവസ്ഥാനം ആണ് നഞ്ചുണ്ടേശ്വര ക്ഷേത്രം ശിവപാർവ്വതി പ്രതിഷ്ഠക്കൊപ്പം
ശ്രീകോവിലിൽ ആദികേശവ വിഗ്രഹമുണ്ട്.

അകത്തളങ്ങളിൽ തമിഴ് ശൈവാചാര്യൻ മ്മാരിൽ പ്രമുഖരായ 63 നായനാർന്മാരുടെ ആൾവലുപ്പത്തിലുള്ള വിഗ്രഹങ്ങൾ
പ്രതിഷ്ഠിച്ചിട്ടുണ്ട് . അനേകം ദേവൻമാരുടേയും ,ദേവിമാരുടേയും, അപ്സരസുകളുടേയും സുന്ദര ശിൽപ്പങ്ങളാണ് ക്ഷേത്രത്തിലെമ്പാടുമുള്ളത്. നവഗ്രഹങ്ങളടക്കം പ്രധാന ദേവതകളേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് പൂജ ചെയ്യുന്നുണ്ട്.

വാർഷിക ആഘോഷങ്ങൾക്ക് പുറമേ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉത്സവമാണ് നഗരത്തെ ഇളക്കിമറിക്കുന്നത്.
രഥോത്സവത്തിൽ ശിവ പാർവ്വതിമാരുടേയും ഗണപതിയുടേയും, സുബ്രഹ്മണ്യന്റെയും ചണ്ഡികേശ്വരന്റെയും വിഗ്രഹങ്ങളാണ് അഞ്ചോളം കൂറ്റൻ തേരുകളിൽ നഗര പ്രതിക്ഷണം നടത്തുന്നത്. തമിഴ് കർണ്ണാടക ഭക്തരുടെ വൻ സാനിധ്യമാണ് ആഘോഷങ്ങളിൽ ഉണ്ടാകാറുളളത്. ഇവിടുത്തെ പ്രധാന ആഘോഷവും ഇതു തന്നെ.

ഒരുകാലത്ത് ദേവദാസികളുടെ പ്രധാന
കേന്ദ്രമായിരുന്നു നഞ്ചങ്കോട് ക്ഷേത്രം. ക്ഷേത്രത്തിൽ വളരെ ഉയർന്ന സ്ഥാനമായിരുന്നു നർത്തകിമാരായിരുന്ന ദേവദാസികൾക്ക് ഉണ്ടായിരുന്നത്. രാജകുടുംബങ്ങളിൽ നിന്നു പോലും ഇക്കാലത്ത് ദേവദാസികളുണ്ടായിരുന്ന തായി ചരിത്രം വിവരിക്കുന്നു. കാലാന്തരത്തിൽ ദേവദാസികൾ ഗണിക കളായി അധപ്പതിക്കുകയായിരുന്നു.

നെഞ്ചങ്കോട് ക്ഷേത്രത്തിലെ മറ്റൊരു ഐതീഹ്യമാണ് മാത്യഹത്യ നടത്തിയ പരശുരാമൻ ഇവിടെ കബനി കരയിൽ വച്ച് പരിഹാര ക്രിയനടത്തുകയും ക്ഷേത്രത്തിൽ അർച്ചന നടത്തി പാപമോചനം നടത്തി എന്നതും. ഇതിന്റെ ഓർമക്കായി കബനിക്ക് സമീപം തന്നെ പരശുരാമനായി ഒരു ക്ഷേത്രവും നമുക്ക് കാണാവുന്നതാണ്.

ക്ഷേത്രധ്വംശകനായ ടിപ്പു സുൽത്താനും നഞ്ചുണ്ടേശ്വരന്റെ ആരാധകനായിരുന്ന തായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. വൈദ്യ ഭാവത്തിൽ വാഴുന്ന ഭഗവാന്റെ കാരുണ്യത്തിൽ തന്റെ പ്രിയപ്പെട്ട ആനയുടെ കാഴ്ച തിരിച്ചു കിട്ടിയതിന്റെ ആഹ്ളാദ സൂചകമായി ടിപ്പു സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിച്ച വിവിധ പൂജാ സാമഗ്രികളും സ്വർണ്ണം കെട്ടിയ മരതക മാലയും ക്ഷേത്രത്തിൽ ഇന്നും സൂക്ഷിച്ചിട്ടുള്ളതായി ക്ഷേത്രത്തിന്റെ രേഖകളിൽ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. മൈസൂർ ഗസറ്റിൽ ടിപ്പു ക്ഷേത്രത്തിന് സമർപ്പിച്ച മരതക ശിവലിംഗത്തെ കുറിച്ച് പറയുന്നുണ്ട്. നഞ്ചുണ്ടേശ്വരനെ വൈദ്യൻ എന്നർത്ഥം വരുന്ന ഹക്കിം നഞ്ചുണ്ടേശ്വരൻ എന്ന പേർ ടിപ്പു നൽകിയിരുന്നതായും ക്ഷേത്രത്തിലുള്ളവർ പറയുന്നുണ്ട്. മൈസൂർ ജില്ലയിൽ ഉൾപ്പെട്ട നഞ്ചൻങ്കോട്ടിലേക്ക് കേരളത്തിന്റെ അതിർത്തി ജില്ലയായ ബത്തേരിയിൽ നിന്നും 90 കിലോ മീറ്ററാണ് ദൂരമുള്ളത് മൈസൂർ ദേശീയ പാതക്ക് സമീപം നഞ്ചങ്കോട് നഗരത്തിൽ തന്നെയാണ് ക്ഷേത്രമുള്ളത്.