Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

അയൽസംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കും: കൃഷിമന്ത്രി

പച്ചക്കറി വില വർദ്ധനവിനു ശേഷം കൃഷി വകുപ്പ് കഴിഞ്ഞ ഒരാഴ്ചയായി നടത്തിവരുന്ന വിപണി ഇടപെടലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രദേശങ്ങളിൽ നിന്നും പച്ചക്കറികൾ സംഭരിക്കുവാൻ തീരുമാനിച്ചിട്ടുള്ളതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. നിലവിൽ തിരുനെൽവേലി, മൈസൂർ ഭാഗങ്ങളിൽ നിന്നുമാണ് പച്ചക്കറി സംഭരിച്ച് കേരളത്തിലെത്തിച്ചിട്ടുള്ളത് . ഒരാഴ്ച കൊണ്ട് 256.5 ടൺ പച്ചക്കറികളാണ് ഈ പ്രദേശങ്ങളിലെ കർഷകരിൽ നിന്നും ഹോർട്ടി കോർപ്പ്‌ മുഖേനെ നേരിട്ട് സംഭരണം നടത്തി കേരളത്തിലെത്തിച്ചത്.

കർഷകരിൽ നിന്നും നേരിട്ട് സംഭരണം നടത്തുന്നതിനാൽ ഇടനിലക്കാരെ ഒഴിവാക്കി ന്യായമായ വിലയ്ക്ക് പച്ചക്കറികൾ വാങ്ങുന്നതിനും, ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും കഴിഞ്ഞതായി മന്ത്രി സൂചിപ്പിച്ചു. സർക്കാരിന്റെ വിപണി ഇടപെടലുകളെ തുടർന്ന് പൊതുവിപണിയിൽ പല ഇനങ്ങൾക്കും വില കുറഞ്ഞിട്ടുമുണ്ട്. തെങ്കാശി ജില്ലയിലെ കർഷകോത്പാദക സംഘങ്ങളിൽ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കുന്നതിനായി ഉദ്യോഗസ്ഥതലത്തിൽ ഇന്നു ചർച്ച നടത്തും.

തെങ്കാശി കേന്ദ്രീകരിച്ച് ഒരു സംഭരണശാല നിർമ്മിക്കുന്നതിനും ആലോചന ഉള്ളതായി മന്ത്രി അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാരുടെ ഒരു യോഗം ഉടനെ തന്നെ ചേരുമെന്നും കർഷകരിൽ നിന്നും നേരിട്ടുള്ള സംഭരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. താൽക്കാലികമായി ഉണ്ടാകുന്ന ഇത്തരം വിലവർദ്ധനവുകൾ പിടിച്ചു നിർത്തുന്നതിനായി എല്ലാവരും കൃഷിയിലേക്കി റങ്ങണമെന്നും മന്ത്രി പറഞ്ഞു.