Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

വിർച്വൽ ക്യൂവിനൊപ്പം പ്രസാദവും ബുക്ക് ചെയ്യാം

പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വിർച്വൽ ക്യൂ സൗജന്യമായി ബുക്ക് ചെയ്യുന്നതിനൊപ്പം ദേവസ്വം ബോർഡിന് പണം ഓൺലൈനായി അടച്ച് അപ്പം, അരവണ, അഭിഷേകം ചെയ്ത നെയ്യ്, വിഭൂതി, മഞ്ഞൾ-കുങ്കുമം പ്രസാദങ്ങളും ബുക്ക് ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ വിർച്വൽ ക്യൂ കൂപ്പണിനൊപ്പം പ്രസാദത്തിന്റെ കൂപ്പണും ലഭിക്കും. ഈ കൂപ്പൺ സന്നിധാനത്തെ പ്രത്യേക കൗണ്ടറിൽ കാണിച്ചാൽ പ്രസാദം ലഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള പോലീസും സംയുക്തമായാണ് വിർച്വൽക്യൂ സംവിധാനം പ്രവർത്തിപ്പിക്കുന്നത്. വെബ്‌സൈറ്റ് വിലാസം: https://sabarimalaonline.org