തിരുവനന്തപുരം: തദ്ദേശ സ്ഥാപന തലത്തില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ‘സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം’ നടപ്പിലാക്കുന്നു. ഹരിതകേരളം മിഷന്, ശുചിത്വമിഷന് എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ ആപ് മുഖേനയുള്ള മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നത്.
കെല്‍ട്രോണിന്റെ സഹകരണത്തോടെ തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്പിലൂടെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേന നടപ്പിലാക്കുന്ന അജൈവ മാലിന്യ ശേഖരണം മോണിറ്ററിംഗ് ചെയ്യാനാകും. ഇതിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആര് കോഡ് പതിക്കും. അജൈവ മാലിന്യങ്ങള്‍ കൃത്യമായ ശാസ്ത്രീയ സംസ്കരണത്തിന് വിധേയമാകുന്നുവെന്ന് തിരിച്ചറിയാനും ഈ ക്യു.ആര് കോഡ് വഴി സാധിക്കും.
ആദ്യഘട്ടത്തില്‍ ജില്ലയില്‍ കാഞ്ഞിരംകുളം, പൂവച്ചല്‍, മുദാക്കല്‍, പാറശാല, ചെറുന്നിയൂര്‍, കാരോട്, ഇല കമണ്‍, പുല്ലമ്പാറ, ചെങ്കല്‍, പാങ്ങോട്, കരകുളം, കൊല്ലയില്‍, മണമ്പൂര്‍, നഗരൂര്‍, നെല്ലനാട്, അഞ്ചുതെങ്ങ്, വക്കം, കാട്ടാക്കട, ചിറയിന്‍കീഴ്, മാണിക്കല്‍, മംഗലപുരം, ഇടവ, വെള്ളാട് ഗ്രാമപഞ്ചായത്തുകളും വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര നഗരസഭകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
തദ്ദേശ സ്ഥാപന തലത്തില്‍ മൂന്ന് ഘട്ടമായി മൊബൈല്‍ ആപ്പിന്റെ പരിശീലനം നല്‍കുമെന്നും ഹരിതകേരളം മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം
ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്
ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം സമ്പൂർണ ഇ- ജില്ലയാകും; മന്ത്രി കെ. രാജന്
തിരുവല്ലം ക്ഷേത്ര വികസനത്തിനായി ഏകോപന സമിതി രൂപീകരിക്കും
ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു
ബജറ്റിൽ മനം നിറഞ്ഞ് തലസ്ഥാനം
കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും: മന്ത്രി പി.പ്രസാദ്
ഗവണ്മെന്റ് പ്ളീഡര്‍ നിയമനം; പാനല്‍ തയ്യാറാക്കുന്നു
റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും: മന്ത്രി കെ.രാജന്
കോവിഡ് രൂക്ഷം: പൊതുസമ്മേളനം ഉപേക്ഷിച്ച് സിപിഎം
ആറ്റുകാല്‍ പൊങ്കാല; അവലോകന യോഗം