Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

സൈന്യത്തിന്റെ തെറ്റായ നടപടി നാഗാലാന്റിൽ സംഘർഷം തുടരുന്നു.

കോ​ഹി​മ: നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 12 ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ട​തിന്റെ നടുക്കം മാറുന്നതിന് പിന്നാലെ മേഖലയില്‍ പ​ല​യി​ട​ത്തും അ​ക്ര​മം.നാ​ഗാ​ലാ​ന്‍​ഡി​ലെ മോ​ണ്‍ ന​ഗ​ര​ത്തി​ലെ ആ​സാം റൈ​ഫി​ള്‍​സ് ക്യാമ്ബിന് നേ​രെ ഗ്രാ​മീ​ണ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി. തുടര്‍ന്ന് തീ​യി​ടാ​നും ഇ​വ​ര്‍ ശ്ര​മി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മോ​ണ്‍ ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും ഗ്രാ​മീ​ണ​ര്‍ വ്യാപക അ​ക്ര​മ​ങ്ങ​ള്‍ അ​ഴി​ച്ചു​വി​ട്ടു.

ഈ സാഹചര്യത്തില്‍ പ്ര​ദേ​ശ​ത്ത് കനത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മോ​ണ്‍ ജി​ല്ല​യി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ്, എ​സ്‌എം​എ​സ് സേ​വ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. കോ​ഹി​മ​യി​ലെ ഹോ​ണ്‍ ബി​ല്‍ ഫെ​സ്റ്റി​വ​ലും നി​ര്‍​ത്തി​വ​ച്ചു.

നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 13 ഗ്രാ​മീ​ണ​രാ​ണ് കഴിഞ്ഞ ദിവസം കൊ​ല്ല​പ്പെ​ട്ട​ത്. മോ​ണ്‍ ജി​ല്ല​യി​ലെ ഒ​ട്ടിം​ഗ് ഗ്രാ​മ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ട്ര​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഗ്രാ​മീ​ണ​രാ​ണ് സുരക്ഷാ സേനയുടെ തോക്കിന്‍ മുനയില്‍ ജീവന്‍ വെടിഞ്ഞത് . വി​ഘ​ട​ന​വാ​ദി​ക​ള്‍ എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച്‌ സു​ര​ക്ഷാ​സേ​ന ആ​ളു​മാ​റി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അതെ സമയം സം​ഭ​വ​ത്തി​ല്‍ ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടു. വെ​ടി​വ​യ്പി​ല്‍ ഗ്രാ​മ​വാ​സി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​തോ​ടെ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ര്‍ സു​ര​ക്ഷാ​സേ​ന​യെ വ​ള​ഞ്ഞു. ഇ​വ​രു​ടെ വാ​ഹ​നം ക​ത്തി​ച്ചു. സംഭവത്തില്‍ സുരക്ഷാ സേന അപലപിച്ചു . കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു