Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

പതിറ്റാണ്ട് നീളുന്ന സഹകരണം മുൻനിർത്തി ഇന്ത്യ റഷ്യ കരാർ.

ന്യൂഡല്‍ഹി: സൈനിക സഹകരണം 2031 വരെ തുടരാനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. 2011 മുതല്‍ നിലവിലുള്ള സഹകരണമാണിത്.ഇതടക്കം 28 കരാറുകളും ധാരണാപത്രങ്ങളുമാണ് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ ഒപ്പുവച്ചത്. കൂടംകുളത്തിനു പുറമേ മറ്റൊരു ആണവ വൈദ്യുത പ്ലാന്റിനു കൂടി ഇന്ത്യ ഉടന്‍ സ്ഥലം നല്‍കും. ചില കരാറുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെയും സാന്നിധ്യത്തിലാണ് ഒപ്പിട്ടത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി പുടിന്‍ രാത്രി മടങ്ങി.

യുപിയിലെ അമേഠിയില്‍ എകെ 203 റൈഫിളുകള്‍ നിര്‍മിക്കാന്‍ 5000 കോടി രൂപയുടെ സംയുക്ത സംരംഭം തുടങ്ങും. എസ്-400 മിസൈല്‍ സംവിധാനം വാങ്ങാനുള്ളവയടക്കം നിലവിലെ കരാറുകള്‍ മുന്നോട്ടുപോകും. യുഎസിന്റെ എതിര്‍പ്പ് അവഗണിച്ചാണ് പ്രതിരോധ കരാറുകളുമായി ഇന്ത്യ മുന്നോട്ടുപോകുന്നത്. റഷ്യന്‍ നിര്‍മിത സ്പുട്നിക് ലൈറ്റ് കോവിഡ് വാക്സീന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി. അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയസ്ഥിരതയ്ക്കായി ഒരുമിച്ചുപ്രവര്‍ത്തിക്കും. കോവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് പരസ്പരം അംഗീകരിക്കുന്നതും ചര്‍ച്ചയായി. അടുത്ത ഉച്ചകോടി അടുത്ത വര്‍ഷം റഷ്യയില്‍ നടക്കും.

മറ്റു പ്രധാന ധാരണകള്‍

∙ ഇന്ത്യ- റഷ്യ വ്യാപാരം 2025 ല്‍ 3000 കോടി യുഎസ് ഡോളറിന്റേതാക്കും

∙ ബാങ്കിങ് ഇടപാടുകള്‍ ലളിതമാക്കാന്‍ ബാങ്ക് ഓഫ് റഷ്യയുടെ സഹകരണം

∙ ഇന്ത്യയുടെ ‘ഗഗന്‍യാന്‍’ ബഹിരാകാശ യാത്രികര്‍ക്കു റഷ്യയുടെ പരിശീലനം തുടരും