Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഉറവിട മാലിന്യ സംസ്കരണത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.

കണിയാമ്പറ്റ: സമ്പൂർണ ആരോഗ്യ ശുചിത്വത്തിനായി ഇന്റർനാഷനൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് കണിയാമ്പറ്റ പഞ്ചായത്തിന്റെ സഹകരണത്തോടെ, വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഉറവിട മാലിന്യ സംസ്കരണത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്‌റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ കെ.കുഞ്ഞായിഷ ഉദ്ഘാടനം നിർവഹിച്ചു.
താലൂക്ക് കോർഡിനേറ്റർ അനിൽ കരണി അധ്യക്ഷത വഹിച്ചു.വിഷയാവതരണം നടത്തിയ ജില്ലാ കോർഡിനേറ്റർ എൻ.ഗിരീഷ് ഉറവിട മാലിന്യ സംസ്കരണത്തിന്‌മേൽ ക്ലാസെടുത്തു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രജിത കെ.വി , ജെസ്സി ലസ്‌ലി , പഞ്ചായത്ത് കോർഡിനേറ്റർ ലാലാജി ശർമ , എൻ.സി. മൊയ്തീൻ, കെ.പി. കദീജ എന്നിവർ സംസാരിച്ചു.