Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

സ്ഥിരീകരിച്ചു. കനത്ത ദു:ഖത്തിൽ രാജ്യം.

കുനൂര്‍ . കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവതും ഭാര്യയും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു.കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് ഊടിക്ക് സമീപം വെലിങ് ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടൂരിലാണ് അപകടമുണ്ടായത്.

ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു ദുരന്തം. സര്‍കാര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 14 പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. 13 പേരും കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. തകര്‍ന്നുവീണയുടനെ ഹെലികോപ്റ്ററില്‍ തീപിടിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

ബിപിന്‍ റാവതിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

വെലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപോര്‍ട്. വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്റ്ററാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. കുനൂരില്‍നിന്ന് വെലിങ് ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്ബത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്ബോഴായിരുന്നു അപകടം.മണിപ്പൂരില്‍ നാഗാ ഭീകരര്‍ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹം ആക്രമിച്ച്‌ 18 സൈനികരെ കൊലപ്പെടുത്തിയപ്പോഴും, ഉറിയിലെ സൈനിക ക്യാമ്ബ് അക്രമിച്ച്‌ ബീഹാര്‍ റെജിമെന്റിലെയും ദോഗ്ര റെജിമെന്റിലെയും 19 സൈനികരെ കൊലപ്പെടുത്തിയപ്പോഴും തിരിച്ചടിക്ക് തയ്യാറെടുത്ത ഇന്ത്യന്‍ കരസേനയുടെ ആക്രമണ പദ്ധതികള്‍ രൂപപ്പെട്ടത് ലഫ്. ജനറല്‍ ബിപിന്‍ റാവത്തിന്റെ തലച്ചോറിലാണ്. മ്യാന്മറിലെ ഭീകര താവളങ്ങളില്‍ കയറിയടിച്ച എലൈറ്റ് പാരാ ഫോഴ്‌സ് നൂറിലേറെ നാഗാ ഭീകരരെ വധിച്ചതായി പിന്നീട് തെളിഞ്ഞു. ഉറി ആക്രമണത്തിന് മറുപടി നല്‍കി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ കരസേനയുടെ മിന്നാലാക്രമണങ്ങള്‍ നടന്നപ്പോള്‍ മരണസംഖ്യ അമ്ബതിലേറെയെന്ന് പാക്ക് പോലീസും സ്ഥിരീകരിച്ചു.1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിള്‍സില്‍ സെക്കന്‍റ് ലെഫ്നന്‍റായി തുടക്കം. കരസേനയില്‍ ലെഫ് ജനറലായിരുന്ന അച്ഛന്‍ ലക്ഷ്മണ സിംഗിന്‍റെ അതേ യൂണിറ്റില്‍ നിന്നുതന്നെയായിരുന്നു റാവത്തിന്‍റെയും തുടക്കം. ഒരു വര്‍ഷത്തിന് ശേഷം ലെഫ്റ്റനന്‍്റ്. ഉയരമുള്ള യുദ്ധമുഖത്ത് പ്രത്യേക പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്. പത്ത് വര്‍ഷം ജമ്മുകശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സൈന്യത്തെ നയിച്ചു. 2014 ജൂണ്‍ ഒന്നിന് ലെഫ് ജനറലായി. 2017 ജനുവരി 1ന് കരസേന മേധാവിയായി ചുമതലയേറ്റു. ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങള്‍ നടന്ന രണ്ട് വര്‍ഷം. കരസേന മേധാവിയില്‍ നിന്ന് 2020 ജനുവരി 1ന് നാല് നക്ഷത്രങ്ങളുള്ള സംയുക്ത സേനയുടെ തലവന്‍ എന്ന പുതിയ പദവിയിലേക്ക്.

ജമ്മു കശ്മീരിലെ 370 അനുഛേദം റദ്ദാക്കിയ ശേഷം ഭീകരവാദത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കാന്‍ ജനറല്‍ റാവത്ത് നേതൃത്വം നല്‍കി. ഗല്‍വാന്‍ താഴ്വരയിലെ ചൈനയുടെ പ്രകോപനത്തെ ധീരമായി നേരിടാനും സൈന്യത്തെ പ്രാപ്തമാക്കി. പരംവിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പടെ നിരവധി സൈനിക പുരസ്കാരങ്ങള്‍ റാവത്തിനെ തേടിയെത്തി. ഇന്ത്യന്‍ സൈന്യത്തില്‍ വലിയ പരിഷ്കരണങ്ങള്‍ നടപ്പിക്കുന്ന സമയത്തുകൂടിയാണ് റാവത്തിന്‍റെ വിയോഗം.