Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

ക്രിസ്തുമസ് -പുതുവത്സരം : വ്യാജമദ്യവിൽപ്പന തടയാൻ എക്സൈസ് വകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: ക്രിസ്തുമസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത് പ്പാദനം, കടത്ത്, വിൽപ്പന എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. കൂടാതെ ജില്ലയെ നാല് മേഖലകളിലായി തിരിച്ച് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും പ്രവർത്തന സജ്ജമായി. ബാർ, ഹോട്ടലുകൾ, ബിയർ ആൻഡ് വൈൻ പാർലറുകൾ, ആയൂർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി വഴിയുള്ള സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ബോർഡർ പട്രോളിംഗ് കൂടുതൽ ശക്തമാക്കിയാതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു. അനധികൃത മദ്യ-വൈൻ വിൽപ്പന, മയക്കുമരുന്നുകളുടെ വിൽപ്പന എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുകളിലും എക്സ്സൈസ് വകുപ്പ് ഉദ്യോഗസ്ഥരേയും വിളിച്ച് അറിയിക്കാം.

കൺട്രോൾ റൂം വിവരങ്ങൾ

ജില്ലാ കൺട്രോൾ റൂം (ടോൾ ഫ്രീ നം: 18004251727) -04712473149

എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്, തിരുവനന്തപുരം – 0471-2470418

എക്സൈസ് സർക്കിൾ ഓഫീസ്, തിരുവനന്തപുരം – 0471-2348447

എക്‌സൈസ് സർക്കിൾ ഓഫീസ്, നെയ്യാറ്റിൻകര – 0471-2222380

എക്സൈസ് സർക്കിൾ ഓഫീസ്, നെടുമങ്ങാട് – 0472-2802227

എക്‌സൈസ് സർക്കിൾ ഓഫീസ്, ആറ്റിങ്ങൽ -0470-2622386

എക്‌സൈസ് സർക്കിൾ ഓഫീസ് വർക്കല -0470-2692212

എക്‌സൈസ് ചെക്ക് പോസ്റ്റ്, അമരവിള -0471-2221776

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ, തിരുവനന്തപുരം -0471-2470418, 9496002861

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ തിരുവനന്തപുരം -9400069403

എക്‌സൈസ് ഇൻസ്‌പെക്ടർ തിരുവനന്തപുരം -9400069413

എക്‌സൈസ് ഇൻസ്‌പെക്ടർ, കഴക്കൂട്ടം -9400069414

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, നെയ്യാറ്റിൻകര -9400069409

എക്‌സൈസ് ഇൻസ്‌പെക്ടർ, നെയ്യാറ്റിൻകര -9400069415

എക്‌സൈസ് ഇൻസ്‌പെക്ടർ, അമരവിള -9400069416

എക്‌സൈസ് ഇൻസ്‌പെക്ടർ, തിരുപുറം -9400069417

എക്‌സൈസ് ഇൻസ്‌പെക്ടർ, കാട്ടാക്കട -9400069418

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആറ്റിങ്ങൽ -9400069407

എക്‌സൈസ് ഇൻസ്‌പെക്ടർ, ചിറയിൻകീഴ് -9400069423

എക്‌സൈസ് ഇൻസ്‌പെക്ടർ, വർക്കല -9400069424

എക്‌സൈസ് ഇൻസ്‌പെക്ടർ, കിളിമാനൂർ -9400069422

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, നെടുമങ്ങാട് -9400069405

എക്‌സൈസ് ഇൻസ്‌പെക്ടർ, നെടുമങ്ങാട് -9400069420

എക്‌സൈസ് ഇൻസ്‌പെക്ടർ, വാമനപുരം -9400069421

എക്‌സൈസ് ഇൻസ്‌പെക്ടർ, ആര്യനാട് -9400069419

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, ചെക്ക് പോസ്റ്റ്, അമരവിള -9400069411