Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

അലി അക്ബർ മതം മാറി ഇനി രാമസിംഹൻ

കൊച്ചി: സിനിമാ സംവിധായകന്‍ അലി അക്ബറും കുടുംബവും ഇസ്‌ലാം മതം ഉപേക്ഷിച്ചു. രാജ്യത്തിന്‍റെ സര്‍വ്വസൈന്യാധിപന്‍ അപകടത്തില്‍ പെട്ട് അന്തരിച്ചപ്പോള്‍ അതിനെതിരെ ചിരിക്കുകയും ആഘോഷിക്കുകയും ചെയ്ത ജിഹാദികള്‍ക്കെതിരെ ഉള്ള തന്റെ പ്രതിഷേധമാണ് താന്‍ ഇസ്ലാം മതം ഉപേക്ഷിക്കാനുള്ള കാരണമെന്ന് അലി അക്ബര്‍ പറഞ്ഞു.ഇന്ത്യന്‍ പ്രസിഡന്റിന്റെ തൊട്ടു താഴെയുള്ള സ്ഥാനമുള്ള സര്‍വ്വസൈന്യാധിപന്‍ മരിച്ചപ്പോള്‍ ആഘോഷിച്ചവര്‍ ഒരു പ്രത്യേക മതക്കാരാണെന്നും ആ മതത്തില്‍ ഇനി താന്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു മതത്തിലും ഇല്ലെന്നും ഇനി മുതല്‍ താന്‍ സനാതന ധര്‍മ്മം പിന്തുടരുമെന്നും തന്റെ പേര് ഇനി മുതല്‍ രാമസിംഹന്‍ എന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.