Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

സൈനികർക്ക് അനാദരവ്; പ്രതീഷേധം ശക്തം.

കൊച്ചി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അപകട മരണത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കവേ അദ്ദേഹത്തെ പരിഹസിച്ചു പോസ്റ്റിട്ട കേരള സര്‍ക്കാര്‍ പ്ലീഡര്‍ രശ്മിത രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉള്ളത്.നിരവധി പേരാണ് രശ്മിതയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇവര്‍ക്കെതിരെ യുവമോര്‍ച്ച പരാതിയും നല്‍കിയിരുന്നു.

ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും അവര്‍ വിമര്‍ശനമുന്നയിച്ചു.

സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തി. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം പോസ്റ്റിനു നിശിത വിമര്‍ശനവുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്തെത്തി.
ദുരന്തത്തെ പരിഹസിച്ചവരും ആഘോഷിച്ച വരും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പിടിയിലായിട്ടുണ്ട്. ആദ്യ അറസ്റ്റ് നടന്നത് രാജസ്ഥാനിലാണ്.
രാജസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ നക്കി ഖാന്റെ മകന്‍ ജവ്വാദ് ഖാനെയാണ് ടോങ്ക് പോലീസ് അറസ്റ്റ് ചെയ്തത്.

‘ ജഹന്നൂമില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ജീവനോടെ കത്തിച്ചു ‘ എന്നതായിരുന്നു ബിപിന്‍ റാവത്തിന്റെ ഫോട്ടോ പങ്കുവെച്ച്‌ ജവ്വാദ് ഖാന്‍ ട്വീറ്റ് ചെയ്തത്.

തമിഴ് നാട്ടിലെ പ്രമുഖ യുട്യൂബറും അറസ്റ്റിലായിട്ടുണ്ട്.
ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യപ്പെട്ട് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്ബിയും രംഗത്തെത്തിയിട്ടുണ്ട്.വാര്‍ത്ത വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ അത് ആഘോഷമാക്കി. ചിരിയുടെ റിയാക്ഷന്‍ ഇട്ട് ആഘോഷിക്കുന്നത് ഞെട്ടലോടെയാണ് കാണേണ്ടിവന്നതെന്നും അദേഹം പറഞ്ഞു.