Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

കര്‍ഷക സമരത്തിന് ശുഭാന്ത്യം.

ന്യൂഡൽഹി. കര്‍ഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ, ഡല്‍ഹി അതിര്‍ത്തിയില്‍ കഴിഞ്ഞ നവംബർ ഇരുപത്തി ആറ് മുതല്‍ ആരംഭിച്ച സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ച്‌ സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ കമ്മിറ്റി .’കര്‍ഷക സംഘടനകളുടെ എല്ലാ ആവശ്യങ്ങളും നരേന്ദ്ര മോദി സര്‍ക്കാർ അംഗീകരിക്കുകയും ഉറപ്പുകളെല്ലാം രേഖാമൂലം കൈമാറിയതോടെ കര്‍ഷക സമരത്തിന് തിരശീല വീണു. സമരം ഖലിസ്ഥാൻ വിഘടന വാതികളും ദേശവിരുദ്ധ ശക്തി കളും മുതലെടുക്കുവാൻ തുടങ്ങിയതോടെ സർക്കാർ നീക്കം വേഗത്തിലാക്കി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ ഉയര്‍ന്നേക്കാവുന്ന രാഷ്ട്രീയ വെല്ലുവിളിക്കും ഇതോടെ പരിഹാരമായി. 2020 സെപ്തംബറില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആഗസ്റ്റ് 9 മുതല്‍ പ്രാദേശികമായാണ് സമരം തുടങ്ങിയത്.

ആദ്യം പഞ്ചാബിലും പിന്നീട് ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സമരം ശക്തി പ്രാപിച്ചു. കേന്ദ്ര സര്‍ക്കാരിനും, പിന്നീട് ബി.ജെ.പിക്കും ഉപതിരഞ്ഞെടുപ്പു കളിൽ തിരിച്ചടികള്‍ നേരിട്ടതോടെയാണ് നേത്യത്വം മാറിച്ചിന്തിക്കാന്‍ തുടങ്ങിയത്.

കര്‍ഷക സമരത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനികര്‍ക്കും ഇന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.

നാളെ അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്ന വിജയാഘോഷം നടക്കും. തുടര്‍ന്ന് കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങും. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ ഏതൊക്കെ നിറവേറ്റിയെന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ ജനവരി 15 ന് കര്‍ഷക സംഘടനകള്‍ യോഗം ചേരും.