Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

സർട്ടിഫിക്കറ്റിൽ മോഡിയുടെ ഫോട്ടോ ; പരാതിക്കാരന്റെ ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്ത് പരാതി തള്ളി കോടതി .

കൊച്ചി: വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം.മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച്‌ ലജ്ജിക്കുന്നതെന്നും കോടതി ചോദിച്ചു.

സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്‌സിന്‍ എടുക്കുമ്ബോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്‌ക്കുന്നത് എന്തിനാണെന്ന ഹര്‍ജിക്കാരന്‍ പീറ്റര്‍ മാലിപ്പറമ്ബിലിന്റെ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം.

‘വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി മോദിയുടെ പേരുണ്ടെങ്കില്‍ എന്താണ് പ്രശ്നം? നിങ്ങള്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേരിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്യുന്നത്, അദ്ദേഹവും പ്രധാനമന്ത്രിയാണ്. ആ പേരും നീക്കം ചെയ്യാന്‍ എന്തുകൊണ്ട് സര്‍വകലാശാലയോട് ആവശ്യപ്പെടുന്നില്ല’, ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന്‍ ചോദിച്ചു.

മറ്റ് രാജ്യങ്ങളില്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അതത് നേതാക്കളുടെ ഫോട്ടോകള്‍ ഇല്ലെന്ന ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദം കേട്ട ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ മറുപടി ഇപ്രകാരമായിരുന്നു.

‘അവര്‍ അവരുടെ പ്രധാനമന്ത്രിയെക്കുറിച്ച്‌ അഭിമാനിക്കുന്നില്ല, ഞങ്ങളുടേതില്‍ അഭിമാനിക്കുന്നു. ജനങ്ങളുടെ ജനവിധി കൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ഞങ്ങള്‍ക്ക് വ്യത്യസ്‌ത രാഷ്ട്രീയ അഭിപ്രായങ്ങളുണ്ട്, പക്ഷേ അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ പ്രധാനമന്ത്രിയാണ്,’ ജഡ്ജി പറഞ്ഞു