Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ലോക സഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കി ബിജെപി . ഹിന്ദുത്വത്തിലൂന്നിയുള്ള പടപ്പുറപ്പാടിൽ നയം മാറ്റാനുറച്ച് പ്രതിപക്ഷവും .

എന്നും ഭാരതീയർക്ക് വൈകാരിക ബന്ധമുള്ള പ്രധാന തീർത്ഥാടന സ്ഥലമാണ് കാശി. ഹിന്ദുത്വ പാർട്ടിയായ ബി ജെ പി യുടെ പ്രധാന അജണ്ടയും കാലങ്ങളായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ മുഖ്യ വിഷയങ്ങളിൽ പെട്ടതുമാണ് അയോധ്യ, കാശി, മഥുര എന്നിവ . ഇതിൽ അയോധ്യ കോടതി വിധിയുടെ അടിസ്ഥാനത്തിൽ തീർപ്പാവുകയും അതിവേഗത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയുമാണ്.
അടുത്തതായി ബിജെപിയുടെ ലിസ്റ്റിലുണ്ടായിരുന്ന ക്ഷേത്രമാണ് പുരാതന ക്ഷേത്ര നഗരിയായ വാരണാസിയിലെ വിശ്വനാഥ ക്ഷേത്രം. ഇതിന്റെ പുനർ നിർമ്മാണത്തിനും വീണ്ടെടുപ്പിനുമായി പദ്ധതി തയ്യാറാക്കിയത് 2019 തിലാണ്. ഇന്ന് മോഡി രാജ്യത്തിനായി സമർപ്പിച്ച പദ്ധതി ഹിന്ദി ഭൂമിയിൽ ബി ജെ പ്പി ക്ക് നൽകുക വൻ രാഷ്ട്രീയ മുൻതൂക്കമാണ്.

50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി 800 കോടിയോളം മുതല്‍മുടക്കുള്ള ബൃഹദ് പദ്ധതിയാണ്. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രയോജനം. മുൻപ് ഇടുങ്ങിയ വൃത്തിയില്ലാത്ത ഗല്ലികളിലൂടെയാണ് ക്ഷേത്രത്തിലെത്താൻ സാധിച്ചിരുന്നത്. 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന വികസന പദ്ധതി വാരാണസിയുടെ മുഖഛായ മാറ്റുമെന്നാണു കരുതുന്നത്.

കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു വാരാണസിയില്‍ മോഡിയുടെ നീക്കങ്ങള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഗംഗാതീരത്തേക്ക് എത്തിയ മോഡി ബോട്ടില്‍ സഞ്ചരിച്ച്‌ തീരത്ത് തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തു. ചുവന്ന വസ്ത്രധാരിയായി പിന്നീട് ഗംഗാസ്നാനം. അതിന് ശേഷം വിശ്വനാഥ ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുത്തു. വലിയ ആഘോഷമാക്കിയ ഉദ്ഘാടന ചടങ്ങിന് തന്നെയാണ് വാരാണസി സാക്ഷ്യം വഹിച്ചത്. ഉദ്ഘാടന പ്രസംഗത്തിനിടയിലാണ് ഗുരുവായൂര്‍ അടക്കമുള്ള രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. വാരാണസിയിലെ നിര്‍മ്മാണ പ്രവര്‍ത്തകരെ പൂക്കള്‍ വിതറി മോഡി അഭിനന്ദിച്ചു, നിർമ്മാണത്തിലുള്ളവരുടെ ഒന്നിച്ചിരുന്ന് മോഡി ഭക്ഷണം കഴിക്കുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാളെ ബിജെപി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമായിരിക്കും ദില്ലിയിലേക്കുള്ള മോഡിയുടെ മടക്കം.

അയോദ്ധ്യ, മഥുര എന്നിവയ്ക്കൊപ്പം കാശിയും ബിജെപിയും അടിസ്ഥാന അജണ്ടയിലുണ്ട്. അയോധ്യയിൽ ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച മോഡിക്ക് യാതൊരു വിവാദവുമില്ലാതെ സമവായത്തോടെ കാശി ക്ഷേത്ര അജണ്ട നടപ്പിലാക്കാൻ കഴിഞ്ഞു. നൂറ് കണക്കിന് കെട്ടിടങ്ങൾ ഏറ്റടുത്ത ദൗത്യത്തിൽ വൻ പുനരധിവാസവും സാധ്യമായി. ഔറംഗസേബിന്റെ കാലത്ത് തകർത്ത ക്ഷേത്ര സ്ഥലത്ത് നിർമ്മിച്ച പള്ളിയെ മതിൽ കെട്ടിത് പുറത്ത് നിർത്തി സ്ഥലത്ത് സംഭവിക്കാവുന്ന സംഘർഷത്തെയും പൂർണ്ണമായും ഇല്ലാതാക്കിയെന്നതും നേട്ടമായി.

ഏറ്റെടുത്ത നിർമ്മിതികൾക്കുള്ളിൽ ഒളിപ്പിച്ച രീതിയിൽ അനേകം ഉപക്ഷേത്രങ്ങളാണ് പുറത്തായത്. ഇവയും പുനർ നിർമ്മിച്ചിട്ടുണ്ട്.

രാജ്യത്തിനകത്തു നിന്നും വിദേശങ്ങളിൽ നിന്നുമായി വൻ തോതിൽ തീർത്ഥാടകർ വരും ദിനങ്ങളിൽ ഉത്തർപ്രദേശിൽ എത്തിക്കുക എന്ന പ്രധാന ലക്ഷ്യവും ഇതിന് പുറകിലുണ്ട്. കാശിക്കു പുറമേ ക്ഷേത്ര നഗരമായ അയോധ്യയെ മക്ക, വത്തിക്കാൻ മോഡലിൽ വികസിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ബി ജെ പി യുടെ മുന്നേറ്റത്തെ ചെറുക്കണമെങ്കിൽ ഹിന്ദു കാർഡ് പുറത്തെടുക്കണമെന്ന ഗതികേടിലാണ് പ്രതിപക്ഷ പാർട്ടികൾ . അതിന്റെ മുന്നോടിയായി അരവിന്ദ് കെജീർവാൾ തന്റെ പ്രചരണത്തിന്റെ തുടക്കം കുറിച്ചത് അയോധ്യയിൽ നിന്നാണ് . കഴിഞ്ഞ ദിവസങ്ങളിലെ രാഹുലിന്റെ ഹിന്ദു , ഹിന്ദുത്വ പ്രയോഗങ്ങളും മമത ബാനർജിയുടെ ക്ഷേത്ര ദർശനങ്ങളും , കാശി പുനരുദ്ധാരണത്തിന്റെ തുടക്കം കുറിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട അഖിലേഷ് യാദവിന്റെ തുറന്നു പറച്ചിലും വരും നാളുകളിൽ മൃദുല ഹിന്ദുത്വ ലൈനിലേക്ക് മുഖ്യധാരാ പാർട്ടികളെ എത്തിക്കുമെത്ത് ഉറപ്പാണ്.