Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

ഹെലികോപ്റ്റര്‍ അപകടം; ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു.

ന്യൂഡൽഹി : ഊട്ടിക്ക് സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു.

ബുധനാഴ്ച രാവിലെ ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചതെന്ന് വ്യോമസേന അറിയിച്ചു. ഇതോടെ ദുരന്തത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്ത് എന്നിവരുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിങ്ങിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പ്രയത്‌നത്തിലായിരുന്നു ഡോക്ടര്‍മാര്‍. അപകടത്തില്‍ വരുണ്‍ സിങ്ങിന്റെ കൈകള്‍ക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്.

വില്ലിങ്ടണ്‍ ആശുപത്രിയില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ ഗ്രൂപ്പ് ക്യാപ്റ്റനെ എത്തിച്ചത്.