Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ലഖിംപുര്‍ ഖേരി സംഭവം: അജയ് മിശ്രയെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി : ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ലഖിംപുര്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്.

പ്രതിഷേധം ശക്തമായതോടെ രാജ്യസഭയും ലോക്സഭയും നേരത്തേ പിരിഞ്ഞു. ലഖിംപുര്‍ ഖേരി സംഭവത്തില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ജയിലിലാണ്. ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഗൂഢാലോചന നടന്നെന്ന് കണ്ടെത്തിയത്.

ഒക്ടോബര്‍ 3-ന് ലഖിംപുര്‍ ഖേരിയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുത്ത യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ 4 കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് കാറോടിച്ച്‌ കയറ്റുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ കര്‍ഷകരും അക്രമാസക്തരായി. തുടര്‍ന്നുള്ള സംഘര്‍ഷങ്ങളില്‍ 2 ബിജെപി പ്രവര്‍ത്തകരും ഇവരുടെ ഡ്രൈവറും മരിച്ചു.