Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

കെനിയ യിൽ കടുത്ത വരൾച്ച വന്യ മൃഗങ്ങൾ അടക്കം ചത്തു വീഴുന്നു.

നയ്‌റോബി : വരള്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് വന്യമൃഗങ്ങളാണ്.ലോകം മുഴുവന്‍ ചര്‍ച്ചയാവുകയാണ് മരണത്തിലും കെട്ടിപ്പുണര്‍ന്നു കിടക്കുന്ന ആറ് ജിറാഫുകളുടെ ചിത്രം.

കെനിയയിലെ വരള്‍ച്ചയുടെ ഭീകരത വ്യക്തമാക്കുന്ന ചിത്രമാണിത്.

ഒരു കുടുംബത്തിലെ ആറ് ജിറാഫുകളാണ് മരിച്ചുകിടക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നാലായിരത്തില്‍പ്പരം മൃഗങ്ങള്‍ ഇനിയും വരള്‍ച്ച ബാധിച്ച്‌ മരിക്കുമെന്നും വിദഗ്ദ്ധരുടെ മുന്നറിയിപ്പുണ്ട്.ഈദ് റാം എന്ന ഫോട്ടോജേണലിസ്റ്റാണ് വരള്‍ച്ചയുടെ ദുരന്തമുഖം വരച്ചുകാട്ടുന്ന ചിത്രം പകര്‍ത്തിയത്. വാജിറിലെ സാബുളി വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വന്‍സിയിലെ ജിറാഫുകളാണ് പട്ടിണി മൂലം ചത്തൊടുങ്ങിയത്.

ജലസ്രോതസ്സില്‍ വെള്ളം തേടിയെത്തിയ ജിറാഫുകള്‍ ചെളി മണ്ണില്‍ കുടുങ്ങിയാണ് ചത്തത്.മൃഗങ്ങള്‍ക്ക് മാത്രമല്ല ജനങ്ങള്‍ക്കും ഒരിറ്റ് കുടിവെള്ളം കിട്ടുന്ന ഏകമാര്‍ഗമാണ് ആ ജലാശയം.