Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ഷെയിന്‍ നിഗത്തെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അമ്മ

ഷെയിന്‍ നിഗത്തെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് താരസംഘടനയായ അമ്മ. വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും വിലക്ക് ഒന്നിനും പരിഹാരമല്ലെന്നും ഷെയിന്‍ നിഗത്തിന്റെ കത്ത് ലഭിച്ചതിനാല്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഷെയ്‌നിന് വിലക്ക് എന്ന തീരുമാനം നിര്‍മ്മാതാക്കളുടെ വികാരമായി മാത്രമെ കാണാനാകൂ. ഷെയ്‌നുമായി സംസാരിച്ച ശേഷം ചര്‍ച്ചയ്ക്കായി വേദിയൊരുക്കുമെന്നും ഇടവേള ബാബു പറഞ്ഞു. ഷെയ്ന്‍ പറയും പോലെ പീഡനമൊന്നും നടന്നിട്ടില്ല.

ഇക്കാര്യത്തില്‍ നടന്‍ മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയതായും ഇടവേള ബാബു പറഞ്ഞു. ഷെയിനിന്റെ കുടുംബവുമായി സംസാരിച്ച ശേഷമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.