തിരുവനന്തപുരം: അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലുലു മാൾ പ്രവർത്തന സജ്ജമായി. വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് മാൾ പൊതുജനങ്ങൾക്കായി തുറക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാൾ. രണ്ടായിരംകോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ടെക്നോപാർക്കിന് സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്.
2 ലക്ഷം ചതുരശ്രയടി, വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഗ്രോസറി, പഴം പച്ചക്കറികൾ, വൈവിധ്യമാർന്ന മറ്റുൽപ്പനങ്ങൾ, ബേക്കറി, ഓർഗാനിക് ഫുഡ്, ഹെൽത്ത് കെയർ വിഭാഗങ്ങളുമായി വ്യത്യസ്തവും, വിശാലവുമാണ് ഹൈപ്പർമാർക്കറ്റ്. ഇത് കൂടാതെ ഇന്ത്യൻ, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്. കുടുംബശ്രീ ഉൾപ്പെടെ പ്രാദേശികമായി സംഭരിച്ച ഉൽപ്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം ടെക്നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ഫാഷൻ ലോകത്തെ തുടിപ്പുകൾ അണിനിരത്തുന്ന ലുലു ഫാഷൻ സ്റ്റോർ, മലയാളികളുടെ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തൻ അനുഭവം നൽകുന്നതാണ് മാൾ. 200-ൽ പരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലെ ഷോപ്പുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ഇവക്കു എല്ലാം പുറമെ ഖാദി ഉൽപന്നങ്ങളുടെ വൻ ശേഖരവും നിങ്ങളെ കാത്തിരുന്നു
ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഷോപ്പിങ് കഴിഞ്ഞു മടങ്ങുമ്പോൾ കുടുംബത്തിനൊപ്പം രുചികരമായ ഭക്ഷണം കൂടി കഴിക്കാം. പല രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികളുമായി ഒരേ സമയം 2,500പേർക്ക് ഇരിക്കാൻ ആകുന്ന ഫുഡ് കോർട്ട് സജ്ജമാണ്. ഇതിനു പുറമെ സ്റ്റാർ ബക്ക്സ് മുതൽ നാടൻ വിഭവങ്ങൾ വരെ ഒരുക്കി കഫേകളും റസ്റ്റോറന്റ്കളും നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്ക് വിനോദത്തിൻ്റെ ഇതുവരെ കാണാത്ത ലോകമൊരുക്കി ഫൺട്യൂറ എന്ന ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്ററും മാളിൽ ഒരുങ്ങിക്കഴിഞ്ഞു. 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഫൺട്യൂറ നിർമ്മിച്ചിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മാളിൽ സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈൻ വേറിട്ട അനുഭവമാണ് ഓരോരുത്തർക്കും ഒരുക്കുക. സിപ്പ് ലൈൻ യാത്രയിലൂടെ മാളിനകം ചുറ്റി വരുന്ന സാഹസികവും കൗതുകവും നിറഞ്ഞ യാത്ര ആസ്വദിക്കാൻ കഴിയും.
പ്രിയപ്പെട്ടവർക്കൊപ്പം ഇഷ്ടപ്പെട്ട സിനിമ കൂടി കണ്ടു മടങ്ങുമ്പോൾ നിങ്ങൾക്ക് കൂടുതൽ സന്തോഷം ആകുമെന്ന് ഞങ്ങൾക്ക് അറിയാം. അതിനായി അത്യാധുനിക മികവോടെ PVR സിനിമാസ് ഒരുക്കുന്ന 12 സ്ക്രീൻ സൂപ്പർ പ്ലക്സ് തീയേറ്ററും സജ്ജമാകുന്നുണ്ട്.
തിരുവനന്തപുരത്തെ ലുലു മാൾ സൃഷ്ടിച്ച തൊഴിലവസരങ്ങളും നിരവധിയാണ്. 15000ത്തോളം പേർക്കാണ് നേരിട്ടും അല്ലാത്തെയും തൊഴിലവസരം ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 600 ഓളം പേർ ലുലു ഗ്രൂപ്പിൻ്റെ നേരിട്ടുള്ള സ്റ്റാഫായി ലുലു മാളിൽ ഇതിനകം ജോലി ചെയ്യുന്നുണ്ട്. ഇതിൽ 100ലധികം പേർ മാൾ സ്ഥിതി ചെയ്യുന്ന ആക്കുളത്തിൻ്റെ 5 കിലോമീറ്റർ ദൂരപരിധിയിലുള്ള പ്രദേശവാസികൾ തന്നെയാണ്
ലുലു മാളിലേക്ക് വരുന്ന പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ അടിയന്തിര സേവനങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. ATM, കറൻസി എക്സ്ചേഞ്ച് കേന്ദ്രങ്ങൾക്ക് പുറമെ മാളിന്റെ എല്ലായിടത്തും ആയാസരഹിതമായി എത്തുന്നതിനായി എല്ലാ നിലകളിലും ലിഫ്റ്റും, എസ്കലേറ്ററുകളും സജ്ജമാണ്. അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഫാർമസി, ആംബുലൻസ്, ഫസ്റ്റ് എയ്ഡ് എന്നിവയും ഇവിടെ സുസജ്ജമാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ മുൻകരുതലുകളും മാളിൽ ഏർപ്പെടുത്തിയിട്ടുണ്ട് മറ്റൊരു മാളിലും കാണാൻ ഇടയില്ലാത്ത രീതിയിൽ ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക ഇടനാഴികളും, മോട്ടോറൈസ്ഡ് വീൽ ചെയറും, ഹെൽപ് ഡെസ്കും മാളിലുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് ആയി ഫീഡിങ് റൂമും ഒരുങ്ങിക്കഴിഞ്ഞു .
വിശാലമായ പാർക്കിംഗ് സംവിധാനം മാളിലെത്തുന്ന ഉപഭോക്താക്കൾക്ക് സുരക്ഷിതവും ബുദ്ധിമുട്ടില്ലാത്തതുമായ വാഹന പാർക്കിംഗ് ഉറപ്പ് തരുന്നു.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് സംവിധാനമാണ് മാളിലുള്ളത്. ഇതിൽ ബേസ്മെൻ്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, ഓപ്പൺ പാർക്കിംഗ് ഏരിയയിൽ അഞ്ഞൂറ് വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യമുണ്ടാകും.
ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്മെൻ്റ് സിസ്റ്റം, ഇൻ്റലിജൻ്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ KSRTC യുടെ പുതിയ CITY സർവീസുകളും ഈ വഴിയുള്ള യാത്രക്കായി കൂട്ടിനെത്തും .
ലുലു മാളിന് സമീപം തന്നെ ബസ്സ് സ്റ്റോപ് ഉള്ളത് കൊണ്ട് ബസിൽ വന്നാലും ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ യാത്രക്കാർക്ക് വേഗം മാളിലേക്കു കടക്കാം.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
ബ്യൂട്ടി മാർക്കറ്റിലേക്ക് റിലയെൻസും .
എൻ ഡി ടി വി അദാനിയുടെ കൈകളിലേക്ക് ; പ്രണോയ് രാധിക റോയിമാർ രാജി വച്ചു.
ലോക കോടീശ്വരൻ; അദാനി രണ്ടാം സ്ഥാനത്തേക്ക്.
പഴയ വാഹന വിൽപ്പന ഇനി പഴയതു പോലെ നടക്കില്ല.
എയർ ഇന്ത്യയിലേക്ക് വൻ മുലധനം ഇറക്കാൻ ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നു.
ക്രിപ്റ്റോ ഇടപാടുകള്‍; ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.
5ജി ലേലം അവസാനിച്ചു : ലേല മൂല്യം 1.5 ലക്ഷം കോടി രൂപയോളം.
ഇസ്രായേലിലെ ഹൈഫ തുറമുഖം 2054 വരെ അദാനിക്ക് .
ജാമറുകളും ബൂസ്റ്ററുകളും വില്ക്കുന്നതിനു വിലക്ക്
പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനി രൂപീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം
സ്വര്‍ണവില 39,440 രൂപയായി