Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

കള്ള വോട്ടിന് പൂട്ട് വീഴുന്നു; ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു.

ന്യൂഡല്‍ഹി: ആധാറും വോട്ടര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഇത് ഉള്‍പ്പെടുന്ന പ്രധാന തെരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വരാന്‍ പോകുന്ന സമ്മേളനത്തില്‍ ഈ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ബില്‍ അവതരിപ്പിച്ച ശേഷം, അത് സൂക്ഷ്മ പരിശോധനയ്ക്കായി സ്റ്റാന്‍ഡിങ് കമ്മിറ്റിയ്ക്കു വിടാന്‍ സാധ്യതയുണ്ട്. അതിനാല്‍, അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയാലും, 2022 ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമോ എന്ന കാര്യം സംശയമാണ്.

ഒരാള്‍ക്ക് ഒരിടത്തു മാത്രമേ വോട്ട് ചെയ്യാനാവൂ എന്നതാണ് ആധാറും വോട്ടര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം. ഇതോടെ, ഇരട്ട വോട്ട് പൂര്‍ണമായും ഇല്ലാതാകും. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പൈലറ്റ് പ്രോജക്‌ട് വിജയമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഭേദഗതി നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്.