Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

വിവാഹത്തിലും സമത്വം . ഇനി ആണിനും പെണ്ണിനും വിവാഹ പ്രായം 21

ന്യൂഡല്‍ഹി: സ്​ത്രീകളുടെ വിവാഹ​പ്രായം ഉയര്‍ത്താനുള്ള ശിപാര്‍ശക്ക്​ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സ്​ത്രീകളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന്​ 21 വയസാക്കിയാവും ഉയര്‍ത്തുക.ഇതോടെ സ്​ത്രീകളുടേയും പുരുഷന്‍മാരുടേയും വിവാഹപ്രായം 21 ആകും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ വിവാഹപ്രായം ഉയര്‍ത്തുന്നത്​ പരിഗണനയിലുണ്ടെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്​തമാക്കിയിരുന്നു.

കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ബാലവിവാഹം തടയുന്ന നിയമം, സ്​പെഷ്യല്‍ മാരജ്​ ആക്​ട്​, വ്യക്​തിനിയമം, ഹിന്ദുമാരേജ്​ ആക്​ട്​ എന്നിവയില്‍ ഭേദഗതി വരുത്തും. ജയ ജെയ്​റ്റ്​ലിയുടെ നേതൃത്വത്തില്‍ നീതി ആയോഗ്​ നിയോഗിച്ച സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ്​ കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ണായക തീരുമാനം.

മാതൃമരണനിരക്ക്​ കുറക്കല്‍, പോഷകാഹാരകുറവ്​ പരിഹരിക്കല്‍ തുടങ്ങിയവയെ കുറിച്ച്‌​ പഠിച്ച്‌​ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനായിരുന്നു നീതി ആയോഗ്​ പ്രത്യേക സമിതിയെ നിയോഗിച്ചത്​.