Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ആമസോണ്‍ മഴക്കാടുകള്‍ അതിവേഗത്തില്‍ നശിക്കുന്നു

ലോകത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ അതിവേഗത്തില്‍ തുടച്ചുനീക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. 2018 ഓഗസ്റ്റ് മുതല്‍ 2019 ജൂലായ് വരെ മാത്രം പതിനായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വനം നശിച്ചതായി ബ്രസീല്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഐ.എന്‍.പി.ഇ.) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

12 മാസംകൊണ്ട് 10,100 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ മരങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. പത്തുവര്‍ഷത്തെ ഏറ്റവുംകൂടിയ വനനശീകരണ നിരക്കാണിത്. 2008 ല്‍ 12,287 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ വനം നശിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 7033 ചതുരശ്ര കിലോമീറ്ററായിരുന്നു.