Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

ബി.ജെ.പി യുമായി ചേര്‍ന്ന് പഞ്ചാബ് ഭരണം പിടിക്കും:ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 101 ശതമാനം വിജയമുറപ്പെന്ന് പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗ്.

കേന്ദ്ര മന്ത്രിയും പഞ്ചാബിലെ ബി.ജെ.പി ചുമതലയുള്ള നേതാവുമായ ഗജേന്ദ്രസിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദര്‍ സിംഗിന്‍റെ പ്രസ്താവന.

‘ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യുമായി ചേര്‍ന്ന് പഞ്ചാബ് ഭരണം പിടിക്കും. 101 ശതമാനം വിജയം ഉറപ്പുണ്ട്’. അമരീന്ദര്‍ പറഞ്ഞു.

നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച്‌ കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിങ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ബി.ജെ.പി യുമായി സഖ്യ ചര്‍ച്ചകള്‍‌ ആദ്യമേ തന്ന ആരംഭിച്ച അമരീന്ദര്‍ കര്‍ഷക ബില്ലുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി യുമായി സഖ്യമുറപ്പിച്ച്‌ പ്രഖ്യാപനം നടത്തുകയായിരുന്നു.