Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ശ്രീചിത്രയില്‍ സൗജന്യചികിത്സാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി

പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്ക്​ സൗ​ജ​ന്യ​ചി​കി​ത്സ അ​പ്രാ​പ്യ​മാ​ക്കും വി​ധം ശ്രീ​ചി​ത്ര ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓഫ്‌ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ല്‍ സൗ​ജ​ന്യ​ചി​കി​ത്സ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. ദാ​രി​ദ്ര്യ രേ​ഖ​ക്ക്​ താ​ഴെ​യാ​ണെ​ങ്കി​ലും സാമ്പത്തികവും സാ​മൂ​ഹി​ക​വു​മാ​യും പി​ന്നാ​ക്ക​മാ​ണെ​ങ്കി​ലും ഗ​വേ​ണി​ങ്‌ ബോ​ഡി നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കേ ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ സൗ​ജ​ന്യ ചി​കി​ത്സ കി​ട്ടൂ. ഇ​തി​നാ​യി 9 വ്യ​വ​സ്ഥ​ക​ളാ​ണ്​ നി​ര്‍​ണ​യി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ഏഴെണ്ണത്തിന്റെയെങ്കിലും രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​വ​ര്‍​ക്കും വീ​ട്ടി​ല്‍ മാറാരോഗികള്‍ ഉള്ളവര്‍ക്കും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ​ത്തി​ല്‍​ പെ​ട്ട​വ​രാ​ണെ​ങ്കി​ല്‍ സ്ഥി​ര​വ​രു​മാ​നം ഇ​ല്ലാ​ത്ത​വ​ര്‍​ക്കു​മേ സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍​കൂ. വ​സ്​​തു​വി​​ന്റെ അ​ള​വ്​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ഗ​ണ​നീ​യ​മാ​യ അ​ള​വ്​ എ​ത്ര​യെ​ന്ന്​ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മ​ല്ല. ഇ​വ​യെ​ല്ലാം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ലും ആ​ശു​പ​ത്രി​യു​ടെ വി​ജി​ല​ന്‍​സ് വി​ഭാ​ഗം പ​രി​ശോ​ധി​ച്ച്‌ ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ലേ ചി​കി​ത്സ​ക്ക്​ അ​ര്‍​ഹ​ത​യു​ണ്ടാ​കൂ. അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​നും ചി​കി​ത്സ അ​ന്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​വു​ക.