Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍നിന്ന് 21 വയസ്സാക്കി വര്‍ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വൃന്ദ കാരാട്ടും, ആനി രാജയും.

ന്യൂഡല്‍ഹി∙ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍നിന്ന് 21 വയസ്സാക്കി വര്‍ധിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ സിപിഎം നേതാവ് വൃന്ദ കാരാട്ടും സിപിഐ നേതാവ് ആനി രാജയും.

കേന്ദ്രസര്‍ക്കാര്‍ നീക്കം വിപരീത ഫലം ചെയ്യുമെന്നും ലിംഗ നീതി ഉറപ്പാക്കാനാണെങ്കില്‍ പുരുഷന്റെ വിവാഹപ്രായം കുറച്ചാല്‍ മതിയെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

കേന്ദ സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ രഹസ്യ അജന്‍ഡയുണ്ടെന്ന് ആനി രാജ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ്. പോഷകാഹാരങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് ആദ്യം ഉറപ്പാക്കേണ്ടത്. ലിംഗ തുല്യതയ്ക്കു പുരുഷന്റെ വിവാഹപ്രായം കുറയ്ക്കാന്‍ കഴിയില്ലേയെന്നും അവര്‍ ചോദിച്ചു.

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഏകീകൃത സിവില്‍ കോഡിനായുള്ള നീക്കമെന്ന് മുസ്‍ലിം ലീഗും ആരോപിച്ചു. മുസ്‍ലിം വ്യക്തി നിയമത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ലീഗ് എംപിമാര്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടിസ് നല്‍കി.