Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം .

അമൃത്സര്‍ : മതനിന്ദ ആരോപിച്ച്‌ പഞ്ചാബിലെ കപൂര്ത്തലയില് യുവാവിനെ ആള്ക്കൂട്ടം അടിച്ച്‌ കൊന്നു. കപൂര്ത്തലയില് ഇന്ന് പുലര്ച്ചെയായിരുന്നു സംഭവം.

ഗുരുദ്വാരയില് നിന്ന് പിടികൂടിയ യുവാവിനെ ആള്ക്കൂട്ടം ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അമൃത്സറിലെ സുവര്ണക്ഷേത്രത്തിലും സമാനമായ രീതിയില്‍ ആള്ക്കൂട്ടം യുവാവിനെ മര്‍ദിച്ച്‌ കൊന്നിരുന്നു. പഞ്ചാബില് കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ആള്ക്കൂട്ട കൊലപാതകമാണിത്.

ഗുരുദ്വാരയില് നിന്ന് പിടികൂടിയ യുവാവിനെ ആള്ക്കൂട്ടം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും ജനമധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന് നാട്ടുകാര് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാട്ടുകാര് യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു. വടി ഉപയോഗിച്ച്‌ തല്ലുന്നതിന്റെ ദൃശ്യങ്ങള് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞദിവസം സുവര്ണ ക്ഷേത്രത്തില് അതിക്രമിച്ചു കടന്നെന്ന് ആരോപിച്ചാണ് ആള്ക്കൂട്ടം യുവാവിനെ മര്ദിച്ചുകൊന്നത്. സുരക്ഷാ വേലികള് ചാടിക്കടന്ന് ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളില് തൊട്ടതാണ് അക്രമത്തിന് കാരണമായതെന്നാണ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത്.