Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

രാജ്യത്ത് ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 145: കൂടുതല്‍ പേര്‍ മഹാരാഷ്ട്രയിലും ഡല്‍ഹിയിലുംരാജ്യത്ത് ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 145: കൂടുതല്‍ പേര്‍ മഹാരാഷ്ട്രയിലും ഡല്‍ഹിയിലും

ന്യൂഡല്‍ഹി: ഇന്ന് രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 145 ആയി. പ്രവാസിയായ കൗമാരക്കാരനും ബ്രിട്ടനില്‍ നിന്ന് ഗുജറാത്തിലെത്തിയ 45 കാരുനുമാണ് രോഹം സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇന്നുവരെ 48 പേര്‍ക്കാണ് രോഗബാധ. ഡല്‍ഹിയില്‍ 22 പേര്‍ക്കും രാജസ്ഥാനില്‍ 17 പേര്‍ക്കും, കര്‍ണാടകയില്‍ 14 പേര്‍ക്കും തെലങ്കാനയില്‍ 20 പേര്‍ക്കും ഗുജറാത്തില്‍ ഒന്‍പത് പേര്‍ക്കും കേരളത്തില്‍ 11 പേര്‍ക്കും ആന്ധ്രയിലും ചണ്ഡിഗഡിലും തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ഓരോരുത്തര്‍ക്കുമാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 8 പേര്‍ക്കാണ് രോഗബാധ. തെലങ്കാനയില്‍ എട്ടുപേരില്‍ നിന്ന് രോഗികളുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഡിസംബര്‍ 15ന് യുകെയില്‍ നിന്ന് അഹമ്മദാബാദില്‍ എത്തിയ ആള്‍ക്കാണ് രോഗം സ്ഥീരികരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇയാളുടെ ആരോഗ്യനില തൃപ്തികരണമാണെന്നും അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം സഞ്ചരിച്ച മറ്റ് യാത്രക്കാര്‍ക്കും സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവരുടെയും പരിശോധന പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി