Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് റാണാ ഗുര്‍മീത് ബിജെപിയില്‍ ചേര്‍ന്നു.

ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ്സിന് വീണ്ടും തിരിച്ചടി. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വിശ്വസ്തനും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കായികമന്ത്രിയുമായ റാണാ ഗുര്‍മീത് സിങ് സോധി ബി.ജെ.പിയില്‍ ചേര്‍ന്നു.

ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു സോധിയുടെ പാര്‍ട്ടി പ്രവേശനം.

സംസ്ഥാന ഘടകത്തിനകത്തെ തര്‍ക്കങ്ങളും ചേരിപ്പോരുമാണ് കോണ്‍ഗ്രസ്സ് വിടാന്‍ കാരണമെന്ന് സോണിയാഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ സോധി പറഞ്ഞു. അമരീന്ദറുമായി കൂടിയാലോചിച്ചാണ് സോധി കോണ്‍ഗ്രസ് വിട്ടതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു.