Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

വീഡിയോ കണ്ടതിന് വധ ശിക്ഷ വിധിച് ഭ്രാന്തൻ നേതാവ് .

ദക്ഷിണ കൊറിയന്‍ വിഡിയോകള്‍ കണ്ടെന്നകുറ്റം ആരോപിച്ച്‌ ഉത്തരകൊറിയയില്‍ മൂന്ന് വര്‍ഷത്തിനിടെ വധശിക്ഷക്ക് വിധിക്കപ്പെട്ടത് ഏഴ് പേര്‍ .ദക്ഷിണകൊറിയന്‍ വിഡിയോകള്‍ കാണുകയോ വിതരണം ചെയ്യുകയോ ചെയ്തെന്നാരോപിച്ചാണ് ഏഴ് പേരെ അധികൃതര്‍ വധശിക്ഷക്ക് വിധിച്ചതെന്ന് സിയോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിങ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തിലായിരുന്നു പൊതു വധശിക്ഷകള്‍ നടപ്പാക്കിയത്. ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിങ് ഗ്രൂപ്പ് ഉത്തരകൊറിയയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രക്ഷപ്പെട്ട 683 പേരുമായി അഭിമുഖം നടത്തുകയും 27 വധശിക്ഷകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ കൂടുതലും മനുഷ്യക്കടത്ത് , മയക്കുമരുന്ന്, വേശ്യാവൃത്തി, എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടവരാണ്.

ദക്ഷിണ കൊറിയന്‍ സിനിമകളും മ്യൂസിക് വിഡിയോകളും അടങ്ങിയ സീഡികളും യു.എസ്.ബികളും നിയമവിരുദ്ധമായി വില്‍പന നടത്തിയെന്നാരോപിച്ച്‌ ഉത്തരകൊറിയന്‍ അധികാരികള്‍ ഒരാളെ പരസ്യമായി വധിച്ചതായി സംഘടന വെളിപ്പെടുത്തി . 2021 മേയില്‍ ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പത്രമായ ഡെയ്‌ലി എന്‍.കെ നടത്തിയ അവകാശവാദങ്ങളെ പിന്‍പറ്റിയാണ് സംഘടനയുടെ വെളിപ്പെടുത്തല്‍.

ഉത്തരകൊറിയയില്‍ കുറ്റക്കാര്‍ക്ക് ആള്‍ക്കൂട്ടത്തിന് മുന്‍പിലും, ഗ്രാമങ്ങളില്‍ വച്ചും വധശിക്ഷ നടപ്പാക്കുന്നത്